കാട്ടാനയെ തുരത്താൻ പോയ നാട്ടുകാരെ കാട്ടാന ഓടിച്ചു; പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്ക്

elephant
SHARE

പത്തനംതിട്ട വടശ്ശേരിക്കരയിൽ കാട്ടാനയെ തുരത്താൻ പോയ നാട്ടുകാരെ കാട്ടാന ഓടിച്ചു.  പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കാൻ പോയവരാണ് ആനയെ വിരട്ടി ഓടിക്കാൻ  ശ്രമിച്ചത്.

വടശ്ശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട് സ്വദേശി മജീഷ്  മനോഹരനാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സമീപത്തെ തോട്ടത്തിൽ കാട്ടാന ഇറങ്ങിയത് അറിഞ്ഞത്. കഴിഞ്ഞ കുറേ ദിവസമായി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.  കാട്ടാനയെ വിരട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ആന ഇവർക്ക് നേരെ പാഞ്ഞു വരികയായിരുന്നു. ഓടിയ മനീഷ് കുഴിയിൽ വീണു. ഇതിനിടെ ഫയർഫോഴ്സ് സംഘം എത്തി ആനയെ വിരട്ടിയോടിച്ചു. മനീഷിനെ ആന ചവിട്ടി എന്ന് ഇടയ്ക്ക് സംശയം ഉണ്ടായി. മനീഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനീഷിന് കാര്യമായ പരുക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ  ആന നാട്ടിലിറങ്ങി വാഴയും തെങ്ങും നശിപ്പിച്ചിരുന്നു. കല്ലാർ നീന്തി കടന്നാണ് ആനയെത്തുന്നത്. വനപാലകർ ആനയെ തടയാൻ ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

MORE IN SOUTH
SHOW MORE