പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറി; കൃഷി നശിച്ചു

Crop-Down
SHARE

ആറ്റിങ്ങല്‍ കിഴുവിലം–അഴൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറി  കൃഷി നശിച്ചു. പാടത്ത് വെള്ളംകയറാതിരിക്കാന്‍ സ്ഥാപിച്ച തടയണയുടെ ഇരുമ്പുവാതില്‍ ദ്രവിച്ചതാണ് കാരണം. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കുമെന്ന് നെല്‍കര്‍ഷകര്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ നാമാത്രമായെങ്കലും അവശേഷിക്കുന്ന പാടശേഖരങ്ങളിലൊന്നാണ് ഇത്. കിഴുവിലം–അഴൂര്‍ പഞ്ചായത്തുകളിലായി 110 ഹെക്ടര്‍ പാടശേഖരം അവശേഷിക്കുന്നുണ്ടെങ്കിലും 30 ഹെക്ടര്‍ സ്ഥലത്തുമാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. രണ്ടുവർഷം മുമ്പ് സമീപത്തെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മഞ്ചാടിമൂട്ടിൽ കൃഷിഭൂമിയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ മൂന്നുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് തടയണയും ഇരുമ്പുകവാടവും സ്ഥാപിച്ചെങ്കിലും  ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ചു തകർന്നു

പലിശയ്ക്കും വായ്പയെടുത്തും സ്വർണ്ണ പണയംവച്ചുമാണ്  കൃഷി ഇറക്കിയത്. വിളവെടുക്കാൻ പാകത്തിലായ വയലുകളിൽ ഉപ്പുവെള്ളം കയറിയത് കർഷകരെ ദുരിതത്തിലാഴ്ത്തി. കർഷകർക്ക് നാമമാത്രമായ ആനുകൂല്യങ്ങളെ കൃഷിഭവനുകളിൽ നിന്നും ലഭിക്കുന്നുള്ളൂ. വളത്തിനുള്ള സബ്സിഡിയും ജോലിക്കാർക്ക് നൽകുന്ന കൂലിയുടെ ചെറിയൊരു ശതമാനവും മാത്രമാണ് കർഷകർക്ക് തെല്ലൊരാശ്വാസം.  വിളവ് നൂറുമേനി ആയിരുന്നെങ്കിലും ഏഴുഹെക്ടറിലേറെ നെൽകൃഷി  ഉപ്പുവെള്ളം കയറി നശിച്ചു.  പഞ്ചായത്തോ കൃഷിവകുപ്പോ ഇടപെട്ടില്ലെങ്കില്‍ ഈ പ്രദേശത്ത് നെൽക്കൃഷി ഇറക്കുന്നത് എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്  കർഷകർ

Destruction of crops in trivandrum

MORE IN SOUTH
SHOW MORE