മക്കളുടെ മര്‍ദനമേറ്റ് പിതാവിനു ദാരുണാന്ത്യം; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

father-murdered-by-twins
SHARE

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മക്കളുടെ മര്‍ദനമേറ്റ് പിതാവിനു ദാരുണാന്ത്യം. കീഴായിക്കോണം സ്വദേശി അന്‍പത്തിയേഴുകാരനായ സുധാകരനാണ് മരിച്ചത്. ഇരട്ട സഹോദരങ്ങളായ മക്കള്‍ കൃഷ്ണനും ഹരിയും  അറസ്റ്റിലായി.

അഛനും അമ്മയും തമ്മിലുള്ള വഴക്കിനിടയില്‍ മക്കളും രണ്ടു പക്ഷം ചേര്‍ന്നു. ഇളയ മകനായ ആരോമല്‍ അഛനൊപ്പവും ഇരട്ട സഹോദരങ്ങളായ കൃഷ്ണനും ഹരിയും അമ്മയുടെ പക്ഷത്തും ചേര്‍ന്നു വാക്കേറ്റവും പിന്നീട് സംഘര്‍ഷത്തിലേക്കും കലാശിക്കുകയായിരുന്നു. ആദ്യം ആരോമലും ഇരട്ട സഹോദരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. തടയാന്‍ ചെന്ന സുധാകരനും മര്‍ദനമേല്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരുക്കേറ്റ സുധാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഘര്‍ഷം നടന്നത്.  വെഞ്ഞാറുമൂട് പൊലീസും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. തുടര്‍ന്നു ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി . സുധാകരന്‍റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

MORE IN SOUTH
SHOW MORE