ഫ്ലോട്ടിങ് ബ്രിജ് തകര്‍ന്നതില്‍ ആശങ്ക; ഗ്ലാസ് ബ്രിജിന്‍റെ ഉദ്ഘാടനം മാറ്റി

Glass-Bridge
SHARE

വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിജ് തകര്‍ന്നതിന് പിന്നാലെ സുരക്ഷ ആശങ്കയെ തുടര്‍ന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിജിന്‍റെ ഉദ്ഘാടനം മാറ്റി. കോഴിക്കോട് എന്‍.ഐ.ടിയെ പാലത്തിന്‍റെ സുരക്ഷ പരിശോധനയ്ക്ക് ചുമതലപ്പെടുത്തി.  ഇത് പൂര്‍ത്തിയായതിന് ശേഷമേ ഉദ്ഘാടനമുണ്ടാകൂ. 55 മീറ്റര്‍ നീളമുള്ള പാലം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

സഞ്ചാരികളെ വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമാണ് തിരുവനന്തപുരം ആക്കളം ടൂറിസ്റ്റ് വില്ലേജില്‍ 1.20 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഗ്ലാസ് ബ്രിജ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചത്. പക്ഷെ അവസാന നിമിഷം മാറ്റി. വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിജ് തകര്‍ന്ന് വിനോദ സഞ്ചാരികള്‍ കടലില്‍ വീണ പശ്ചാത്തലത്തില്‍ ഭാര പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമേ പാലം തുറക്കൂ. ഇതിനായി കോഴിക്കോട് എന്‍.ഐ.ടിയെ ചുമതലപ്പെടുത്തി. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഓന്‍ട്രപ്രനര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്‍റെ നിര്‍മാതാക്കള്‍. പാലം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തെന്ന് കരുതി നിരവധി പേര്‍ എത്തുന്നുണ്ട്. തുടക്കഭാഗത്ത് കയറി സെല്‍ഫിയെടുത്ത് മടങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. കോഴിക്കോട് എന്‍.ഐ.ടിയുടെ പരിശോധന കഴിഞ്ഞാലും ഉദ്ഘാടനത്തിന് ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും. 

The opening of the glass bridge has been postponed

MORE IN NORTH
SHOW MORE