വാഴകള്‍ നശിപ്പിച്ചത് കെമിക്കല്‍ ലായനികള്‍ ഉപയോഗിച്ച്; പൂര്‍ണമായും ഉണങ്ങിയ നിലയില്‍

tvm-krishi-01
SHARE

തിരുവനന്തപുരം പോത്തന്‍കോട് കരൂരില്‍ കര്‍ഷകന്‍റെ നൂറോളം വാഴകള്‍ നശിപ്പിച്ചു. വിമുക്തഭടനായ വേണുഗോപാലന്‍നായരുടെ വാഴകളാണ് നശിപ്പിച്ചത്. 

കൊടും ചൂടിലും വെള്ളം കോരിയാണ് വാഴയെ പരിപാലിച്ചിരുന്നത്. കരൂര്‍ പാലള്ളി ഏലായില്‍ നട്ട് ആറുമാസമായ വാഴകളാണ് അഞ്ജാതര്‍ നശിപ്പിച്ചത്. കെമിക്കല്‍ ലായനികള്‍ ഉപയോഗിച്ചാണ് വാഴ നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ നോക്കിയപ്പോള്‍ പൂര്‍ണമായും ഉണങ്ങിയ നിലയിലായിരുന്നു വാഴ. വാഴ നശിപ്പിച്ചതിനെതിരെ വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി.വ്യക്തി വൈരാഗ്യമാണ് വാഴ നശിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 

MORE IN SOUTH
SHOW MORE