റാന്നിയിൽ ഫെബ്രുവരിയിൽ മാത്രം എൺപതോളം തീപിടിത്തങ്ങൾ

ranni-fire
SHARE

പത്തനംതിട്ട റാന്നിയിൽ ഫെബ്രുവരിയിൽ മാത്രം എൺപതോളം തീപിടിത്തങ്ങൾ. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലും  പുറംപോക്ക് ഭൂമികളിലും കാട് ഇല്ലാതാക്കാൻ ചിലർ തീ ഇടുന്നതാണ് തീ പടരാൻ കാരണമെന്നാണ് ഫയർഫോഴ്സ്  പറയുന്നത്. ഫെബ്രുവരി മുതൽ  എൺപതോളം വലുതും ചെറുതുമായ തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉതിമൂട് വലിയ കലുങ്കിൽ സർക്കാർ പുറം പോക്ക് ഭൂമിയിൽ രാത്രികാലങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ ഇട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു. 

ഉതിമൂട് വലിയ കലുങ്ക് ,പുതുശേരിമല, കുറുമ്പൻ മൂഴി , ഊട്ടുപാറ, കരികുളം, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തത്തിലേക്ക് പോകാതിരുന്നത്.

ഫയർഫോഴ്സിന്‍റെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തിടത്ത്  തീപിടുത്തങ്ങൾ പലതും ഉണ്ടായത് ഫയർഫോഴ്സിന്‍റെ ജോലി  ദുഷ്കരമാക്കുകയും ചെയ്തു. ഇവിടങ്ങളില്‍ സമീപത്തെ റബർ തോട്ടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും  തീ പച്ച മരച്ചില്ലകൾ കൊണ്ട്  കൊണ്ട് തല്ലി കെടുത്തുകയായിരുന്നു.

റബറിന്‍റെ വിലയിടിവിന് പിന്നാലെ തോട്ടങ്ങളിലും പരിസര പ്രദേശങ്ങളിലും കാട് വളർന്നു. പുരയിടങളിലെ കാടു നശിപ്പിക്കാൻ അടിക്കാട്ടുകൾക്ക് തീ ഇടുന്ന പ്രവണത കൂടി വരുന്നതാണ് പ്രശ്നം. കൃഷിയിടങ്ങളിൽ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ  കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് ഫയർഫോഴ്സിന്‍റെ അഭ്യർത്ഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പു വരുത്തണം. ഫയർഫോഴ്സിന്‍റെ മുന്നിൽ എത്തുന്ന തീ പിടിത്തങ്ങൾ വർധിക്കുമ്പോഴും  അംഗബലം പോര എന്നത് മറ്റൊരു പ്രശ്നമാണ്. 41 പേർ വേണ്ടിയിടത്ത് 23 പേരാണ് റാന്നി യൂണിറ്റിൽ ആകെയുള്ളത്. രണ്ട് ഫയർ എഞ്ചിനുകളും. രണ്ടിൽ കൂടുതൽ തീ പിടിത്തം ഒരേ സമയത്ത് വന്നാൽ പലയിടത്തും ഓടിയെത്താൻ കഴിയുന്നുമില്ല.

About eighty fires in ranni in February

MORE IN SOUTH
SHOW MORE