റോഡിനെ പൊടിക്കളമാക്കി കരാറുകാരന്‍; ആനന്ദപ്പള്ളിയിലെ ആനന്ദമില്ലാത്ത യാത്ര

anandhappalli road
SHARE

കരാറുകാരന്‍റെ മെല്ലെപ്പോക്ക് കാരണം പൊടിതിന്ന് ജീവിക്കുകയാണ് പത്തനംതിട്ട അടൂര്‍ ഹോളിക്രോസ് ആനന്ദപ്പള്ളി റോഡിലെ താമസക്കാര്‍.  റോഡരികിലെ സ്കൂള്‍ വിദ്യാര്‍ഥികളടക്കം പൊടികാരണം രോഗങ്ങളുടെ പിടിയിലെന്ന് അധ്യാപകരും പറയുന്നു. സഞ്ചാരയോഗ്യമായിരുന്ന റോഡാണ് പണിയുടെ പേരില്‍ ഇങ്ങനെയാക്കിയത് എന്നാണ് നാട്ടുകാരുടെ വിമര്‍ശനം.

ഫണ്ട് അനുവദിച്ച് ഏറെ വൈകിയാണ് പണി തുടങ്ങിയത്. റീ ടാറിങ്ങിനായി റോഡ് പലയിടത്തും വെട്ടിപ്പൊളിച്ച് മെറ്റലിട്ടു. പിന്നെ പണി ഇഴയാന്‍ തുടങ്ങി. രണ്ട് മാസത്തോളമായി പൊടിശല്യം . ഇടക്ക് റോഡില്‍ പാറപ്പൊടിയിട്ടതോടെ ദുരിതം ഇരട്ടിയായി. ഫണ്ട് മാറുന്നില്ല എന്ന് പറഞ്ഞാണ് ഉപകരാര്‍ എടുത്തയാള്‍ പണി നിര്‍ത്തിയത്. ആള്‍ക്കാര്‍ രോഗികളാവുന്നു എന്നും, രോഗികളുടെ ആരോഗ്യ നില കൂടുതല്‍ വഷളാവുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡരികിലുള്ള മാര്‍ത്തോമ്മാ സ്കൂളിലെ കുട്ടികള്‍‌ക്കും ആരോഗ്യപ്രശ്നങ്ങളാണെന്നാണ് അധ്യാപകര്‍ പറയുന്നത്. 

നാലുകിലോമീറ്ററോളം മാത്രമുള്ള റോഡാണ് പൊടിക്കളമാക്കിയത്. ജനപ്രതിനിധികള്‍ ഇടപെട്ടാണ് പലവട്ടം നിര്‍ത്തിവച്ച പണി തുടങ്ങിയത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് അസി എന്‍ജിനീയര്‍ സ്ഥലംമാറിയെന്നും പുതിയ ആളെത്തിയാല്‍ ഉടന്‍ പണി തുടങ്ങും എന്നുമാണ് വിശദീകരണം.

The locals are living off the dust due to the slow progress of the contractor

MORE IN SOUTH
SHOW MORE