നല്ലനാളേയ്ക്ക്; കൃഷിയിടങ്ങളില്‍ പാഠപുസ്തകത്താളുകള്‍ പതിപ്പിച്ച് കുട്ടികളുടെ പഠനം

school
SHARE

കൃഷിയിടങ്ങളിലും ജലസ്രോതസ്സുകൾക്ക് സമീപവും പാഠപുസ്തകത്താളുകൾ പതിപ്പിച്ച് കുട്ടികളുടെ പഠനം. കൊല്ലം തൊളിക്കോട് എൽപി സ്കൂളിലെ കുട്ടികളാണ് കൃഷിയെ അടുത്തറിയാന്‍ പുതിയൊരു ആശയം നടപ്പാക്കിയത്.

പാഠപുസ്തകത്തില്‍ പഠിക്കുന്നത് മാത്രമല്ല, വെളളവും മണ്ണും കൃഷിയുമൊക്കെ അടുത്തറിയാനായിരുന്നു കുട്ടികളുടെ ശ്രമം. പാഠപുസ്തകതാളുകൾ ഒരു മാറ്റവും വരുത്താതെ വലിയ തൂണിയിൽ ബോർഡുകളാക്കി സ്കൂളിനു സമീപത്തെ വയലുകളിലും ജലസ്രോതസ്സുകളുടെ സമീപത്തും സ്ഥാപിച്ചു. 

അമിതമായ കീടനാശിനി ഉപയോഗവും ജലമലിനീകരണവും പാടില്ലെന്ന് പാഠപുസ്തകങ്ങളില്‍ പഠിച്ചത് നേരിട്ട് മനസിലാക്കി. 

മൂന്ന്, നാല് ക്ലാസുകളിലെ പരിസരപഠന പുസ്തകത്തിലെ പാഠഭാഗങ്ങളാണ് ഇത്തരത്തിൽ കൃഷിയിടങ്ങളില്‍ വച്ചത്. നൂതന പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠനത്തിനും ബോധവല്‍ക്കരണത്തിനും പുതിയൊരു മാര്‍ഗം സ്വീകരിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.

MORE IN SOUTH
SHOW MORE