വിഴിഞ്ഞത്ത് സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; റോഡ് തകര്‍ന്നു

vizhinjamroad
SHARE

തിരുവനന്തപുരം വിഴിഞ്ഞത്ത്  സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ റോഡ് തകർന്നു. കോട്ടു കാൽ ചപ്പാത്ത് വലിയ തോടിലെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞു.

സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ ഉപയോഗിക്കുന്ന റോഡാണ് നിമിഷ നേരം കൊണ്ട് ഇടിഞ്ഞ് താഴ്ന്നത്. ചപ്പാത്തിനെയും ബൈപ്പാസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന  റോഡാണ് തകർന്നത്.  ഇന്നലെ ഉച്ചയോടെ സംരക്ഷണ ഭിത്തികെട്ടുന്നതിന് ജെ.സി.ബി ഉപയോഗിച്ച്  കുഴിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.  റോഡ് ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞ് തോട്ടിലേയ്ക്ക് വീണു.  ശേഷിച്ച ഭാഗത്തും തകർച്ചാഭീക്ഷണിയുണ്ട്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവിട്ടാണ് ചപ്പാത്തിലെ വലിയതോടിന്റ ഒരുഭാഗത്തെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി നിർമ്മിക്കുന്നത്.

കരാറുകാരനോട് അടിയന്തരമായി റോഡ് പുനർനിർമിക്കുന്നതിന്  ആവശ്യപ്പെടുമെന്ന് പഞ്ചായത്ത്് അധികൃര്‍ അറിയിച്ചു. 

During the construction of protection wall in tvm nearby road collapsed due to landslide

MORE IN SOUTH
SHOW MORE