മറ്റ് ബന്ധമുണ്ടോയെന്ന് സംശയം; 50കാരിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

Ayiroor
SHARE

തിരുവനന്തപുരം അയിരൂരില്‍ സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീല മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

50 വയസുള്ള ഭാര്യയെ ആണ് 59 വയസുള്ള ഭര്‍ത്താവ് സംശയരോഗത്തിന്റെ പേരില്‍ കൊല്ലാന്‍ ശ്രമിച്ചത്. അതും മണ്ണെണ്ണ ഒഴിച്ച് കത്തിച്ച്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വര്‍ക്കലയ്ക്ക് അടുത്ത് ചെമ്മരുതിയില്‍സംഭവം നടന്നത്. ലീലയാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ലീലയെ തീകൊളുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ച അശോകനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പിച്ചു.

ഏതാനും വര്‍ഷംമുന്‍പ് പക്ഷാഘാതം വന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നയാളാണ് അശോകന്‍. ലീലയാണ് തൊഴിലുറപ്പ് ജോലിക്ക് പോയി വീടൊക്കെ നോക്കുന്നത്. എന്നാല്‍ ലീലക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും തന്നെ ഉപേക്ഷിച്ചുപോകുമെന്നുമായിരുന്നു അശോകന്റെ സംശയം. അതിന്റെ പേരില്‍ പലപ്പോഴായി ഉണ്ടായ വഴക്കാണ് ഇന്നലെ രാത്രി ക്രൂരതയില്‍ അവസാനിച്ചത്. മകനും മകളും കൊച്ചുമക്കളും കഴിയുന്ന വീട്ടിലിട്ടാണ് തീകൊളുത്തിയത്.

The husband poured kerosene on his wife and set her on fire

MORE IN SOUTH
SHOW MORE