നിര്‍മാണോല്‍ഘാടനം കഴിഞ്ഞിട്ട് 3 വര്‍ഷം; പണിതീരാതെ ചെന്നീർക്കര വില്ലേജ് ഓഫിസ് കെട്ടിടം

chenneerkara-village-office-building-is-not-finished-despite-being-built
SHARE

നിര്‍മാണോല്‍ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പണി എങ്ങുമെത്താതെ പത്തനംതിട്ട ചെന്നീര്‍ക്കര വില്ലേജ് ഓഫിസ് കെട്ടിടം. തിങ്ങിഞെരുങ്ങി വാടകക്കെട്ടിടത്തിലാണ് നിലവിലെ വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം.

മൂന്നു വര്‍ഷത്തിനിടെ സിമന്‍റ് കട്ട കെട്ടി മേല്‍ത്തട്ടും വാര്‍ത്തു. പിന്നീട് കാര്യമായി പണി നീങ്ങിയിട്ടില്ല. 2021ല്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍മാണ് ഉദ്ഘാടനം നിര്‍വഹിച്ചു. 48 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നിര്‍മിതി കേന്ദ്രം കരാര്‍ ഏറ്റെടുത്ത് ഉപകരാര്‍ നല്‍കി. പിന്നെയും ഏറെ വൈകിയാണ് പണി തുടങ്ങിയത്. 1984ല്‍ നിര്‍മിച്ച പഴയ കെട്ടിടത്തിന് ബലക്ഷയം കണ്ടതോടെയാണ് വാടകക്കെട്ടിടത്തിലേക്ക് മാറിയത്. നിലവില്‍ രണ്ടാംനിലയിലെ വാടകമുറിയിലായതിനാല്‍ പ്രായമായവര്‍ക്കും, അംഗപരിമിതര്‍ക്കും ഓഫിസില്‍ എത്തിപ്പെടാനും പ്രയാസമാണ്

നിലവില്‍ വില്ലേജ് ഓഫിസിലെ ഫയലുകളും മറ്റ് സാധനങ്ങളും മറ്റും ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ഓഫിസില്‍ സ്ഥലസൗകര്യമോ ഫര്‍ണിച്ചറുകളോ ഇല്ല. പുതിയ കെട്ടിടത്തിന്‍റെ പണി എന്ന് തീരുമെന്ന് പറയാന്‍ ആര്‍ക്കും കഴിയുന്നുമില്ല. 

Chennerkara vilage office building

MORE IN SOUTH
SHOW MORE