കാട്ടുപോത്തിന് പിന്നാലെ കാട്ടാനയും; കുളത്തുപ്പുഴയിൽ വീണ്ടും വനൃജീവി ആക്രമണം

another-wildlife-attack-in-kulathupuzha
SHARE

കൊല്ലം കുളത്തുപ്പുഴയിൽ കാട്ടുപോത്തിന് പിന്നാലെ കാട്ടാനയും‌ടെ ആക്രമണവും. ജോലിക്ക് പോയ ആദിവാസി യുവാവിന്, കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കഴിഞ്ഞദിവസം കാട്ടുപോത്ത് വിദ്യാര്‍ഥികളെ ആക്രമിച്ചിരുന്നു.

കുളത്തൂപ്പുഴ രണ്ടാംമൈൽ സ്വദേശി സനലിനെയാണ് കാട്ടാന ആക്രമിച്ചത്. ആമക്കുളത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. മരപ്പണി തൊഴിലാളിയായ സനൽ ജോലിക്ക് പോകുന്ന വഴിക്കാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ബൈക്കിന് മുന്നിലെത്തിയ കാട്ടാനയെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സനലിനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. പി.എസ്.സുപാൽ എംഎൽഎയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വരള്‍ച്ച രൂക്ഷമായതോടെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതെന്നാണ് വനപാലകര്‍ പറയുന്നത്.

Wildlife attack agian in Kulathupuzha

MORE IN SOUTH
SHOW MORE