റോഡ് പണിക്കിടായി കുഴിയെടുത്തു; വീടിന്‍റെ മതിലും കാര്‍ഷെഡും തകര്‍ന്നുവീണു

kg-radakrsishanan
SHARE

റോഡ് പണിക്കിടെ സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍റെ തിരുവനന്തപുരത്തെ വീടിന്‍റെ മതിലും കാര്‍ഷെഡും തകര്‍ന്നുവീണു.  എംജി രാധാകൃഷ്ണന്‍റെ തന്നെ പേരിലുള്ള റോഡിന്‍റെ അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തപ്പോഴായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. തകര്‍ന്ന മതിലും കാര്‍ഷെഡും അതുപോലെ പണിത് തരണമെന്ന് കരാറുകാരോടും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരോടും വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

റോഡ് നവീകരണത്തിന്‍റ ഭാഗമായി ഓട പണിയുന്നതിന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോള്‍ വീടിന്‍റെ മതിലും, ഗെയിറ്റും, കാര്‍ ഷെഡും തകര്‍ന്നുവീഴുകയായിരുന്നു. ഫയര്‍ ഫോസ് എത്തിയാണ് ഷെഡിലുണ്ടായിരുന്ന കാര്‍ പുറത്തേക്കെടുത്തത്. കാലപ്പഴക്കം ഏറെയുള്ള വീട് ആറ് മാസം മുമ്പ് മാത്രമാണ് നവീകരിച്ചത്. മതിയായ മുന്നൊരുക്കങ്ങള്‍ എടുത്തിരുന്നെങ്കില്‍ അപകടം ഉണ്ടാകുമായിരിന്നില്ലെന്നും, മതിലും കാര്‍ഷെഡും സര്‍ക്കാര്‍ തന്നെ പുതുക്കിപ്പണിത് തരണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

ഓവ് ചാലിനായി കുഴിയെടുത്തപ്പോള്‍ അടുത്തുള്ള മറ്റൊരുവീടിന്‍റെ മതില്‍ ഇന്നലെ തകര്‍ന്നുവീണിരുന്നു. ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. എംജി രാധാകൃഷ്ണന്‍റെ പേരിലുള്ള ഈ റോഡ് സ്മാര്‍ട്ട് റോഡ് ആക്കാനുള്ള പണി മാസങ്ങളോളം മുടങ്ങിക്കിടന്ന ശേഷം അടുത്തിടെയാണ് പുനരാരംഭിച്ചത്.

The wall of the house and the car shed collapsed

MORE IN SOUTH
SHOW MORE