ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ സ്ഥലം കയ്യേറി വഴി നിർമിച്ചതായി പരാതി

road-kollam
SHARE

കൊല്ലം നഗരത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ സ്ഥലം കയ്യേറി സ്വകാര്യഭൂമിയിലേക്ക് വഴി നിര്‍മിച്ചതായി പരാതി. ഉദ്യോഗസ്ഥരുടെ പാര്‍പ്പിട കേന്ദ്രമുളള തങ്കശേരിയിലാണ് സ്വകാര്യവ്യക്തിയുടെ കയ്യേറ്റം. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തങ്കശ്ശേരിയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിെല ഉദ്യോഗസ്ഥര്‍ താമസിക്കുന്നയിടത്താണ് കയ്യേറ്റം. ദശാബ്ദങ്ങളായി ചുറ്റുമതില്‍കെട്ടി സ്ഥലവും കെട്ടിടവും സംരക്ഷിച്ചിരുന്നയിടത്തേക്ക് കഴിഞ്ഞദിവസമാണ് മണ്ണുമാന്തിയന്ത്രവുമായിയെത്തി കയ്യേറ്റം ഉണ്ടായത്. ഗേറ്റ് ഇളക്കി മാറ്റി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചുറ്റുമതില്‍ പൊളിച്ച് സമീപമുളള സ്വകാര്യഭൂമിയിലേക്ക് വഴിവെട്ടി. കഴിഞ്ഞദിവസം കോടതിയില്‍ നിന്ന് അഭിഭാഷക കമ്മിഷന്‍ എത്തുന്നതിന് മുന്‍പാണ് കാട് വെട്ടിത്തെളിച്ച് അതിക്രമം നടന്നതെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് തെളിവായുളള വിഡിയോയും ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. 

സ്വകാര്യഭൂമിയുടെ ഉടമസ്ഥാവകാശം പൊലീസ് പരിശോധിച്ച് വരികയാണ്. സര്‍ക്കാര്‍ സ്ഥലം കൈയേറിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനും വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയിലൂടെ വഴിയുണ്ടെന്ന അവകാശവാദവുമായി സ്വകാര്യവ്യക്തി ജില്ലാ കോടതിയെയും സമീപിച്ചതായാണ് വിവരം. 

MORE IN SOUTH
SHOW MORE