കരീപ്ര പഞ്ചായത്തിലെ വ്യവസായ എസ്റ്റേറ്റ് യാഥാര്‍ഥ്യമായി

kareepra
SHARE

കൊല്ലം കരീപ്ര പഞ്ചായത്തിലെ വ്യവസായ എസ്റ്റേറ്റ് യാഥാര്‍ഥ്യമായി. പതിനാലു സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതി‍ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കരീപ്ര പഞ്ചായത്തിലെ കടയ്ക്കോടാണ് മൂന്നു ഏക്കറിലായി വ്യവസായ എസ്റ്റേറ്റ്. പതിനാല് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനാകും. സ്ഥലവും കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ജില്ലാ പ‍ഞ്ചായത്ത് പത്തരക്കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടു കോടി ചെലവഴിച്ച് ഭൂമി വാങ്ങുകയും എട്ടരക്കോടി രൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തു. 

ഗ്രാമീണ മേഖലയിലെ വികസനക്കുതിപ്പിനും മികച്ച തൊഴിലവസരം സൃഷ്ടിക്കുന്നതിനും വ്യവസായ കേന്ദ്രങ്ങൾ പ്രയോജനപ്പെടുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ധനമന്ത്രി പറഞ്ഞു. തലവൂര്‍, പിറവന്തൂര്‍, നിലമേല്‍, പൂയപ്പളളി തുടങ്ങി പഞ്ചായത്തുകളിലായി ഒന്‍പതു വ്യവസായ എസ്റ്റേറ്റുകളാണുളളത്. ആകെ പതിനൊന്ന് ഏക്കറിലായി ഇരുപതു കോടി രൂപയുടെ പദ്ധതി. വലിയ മുതല്‍മുടക്കില്ലാതെ സംരംഭകര്‍ക്ക് വ്യവസായ എസ്റ്റേറ്റുകള്‍ പ്രയോജനപ്പെടുത്താം.

MORE IN SOUTH
SHOW MORE