ചോര്‍ന്നൊലിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര കൃഷിഭവൻ

krishibhavan-01
SHARE

ചോര്‍ന്നൊലിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര കൃഷിഭവന്‍. സ്മാര്‍ട്ട് കൃഷിഓഫീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കൃഷിഭവനില്‍ മഴപെയ്താല്‍ ഫയലുകളും കംപ്യൂട്ടറും നനയാതെ മൂടിയിടാന്‍ ജീവനക്കാര്‍ ഓട്ടം തുടങ്ങും. മഴ കനക്കുന്നതോടെ സ്മാര്‍ട് കൃഷിഓഫീസ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

മഴയൊന്ന് പെയ്താല്‍ പിന്നെ ഇതാണ് കൃഷി ഭവനിലെ സ്ഥിതി. സര്‍ക്കാര്‍ ഫയലുകളും കമ്പ്യൂട്ടര്‍ സംവിധാനമുള്‍പ്പെടെ വെളളത്തില്‍ കുതിരും. കാലങ്ങളായി മൃഗാശുപത്രിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കൃഷി ഓഫീസാണിത്. മൃഗാശുപത്രിക്ക് പുതിയ കെട്ടിടം അനുവദിച്ചിട്ടും കൃഷിയോട് അവഗണന തുടരുകയാണ്. കര്‍ഷകരുള്‍പ്പെടെ നിരവധിപേര്‍ ദിനം പ്രതി എത്തുന്ന ഇടം കൂടിയായതിനാല്‍ സുരക്ഷിതത്വത്തെ കുറിച്ചും ആശങ്കയുണ്ട്. കെട്ടിടത്തിന് മുകളില്‍ മുളച്ച ചെടികളുടെ വേരുകള്‍ ഓഫീസിന്‍റെ ചുവരുകള്‍ക്കുളളിലുടെ പടര്‍ന്ന് ഇറങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കെട്ടിടത്തിന്‍റെ സീലിംഗ് ഇളകി വീണെങ്കിലും ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മഴ ശക്തമാകുമ്പോള്‍ ജീവനക്കാര്‍ക്ക് ഓഫീസിന് പുറത്തിറങ്ങി നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന സ്ഥിതിയാണ് ഇവിടെ.

MORE IN SOUTH
SHOW MORE