ചിറ്റുമല ചിറവരമ്പ് റോഡ് കാടുകയറി നശിക്കുന്നു

kalladaroad-01
SHARE

കൊല്ലം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമല ചിറവരമ്പ് റോഡ് കാടുകയറി നശിക്കുന്നു, കാൽനട പോലും സാധ്യമല്ലാതായിട്ട് നാളുകളേറെയായി. സാമൂഹ്യവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ഒളിത്താവളമായി മാറിയിരിക്കുകയാണ് പ്രദേശം.

മതിലകം ചിറ്റുമല ചിറവരമ്പ് റോഡില്‍ ചിറ്റുമലചിറയ്ക്കും ചെമ്പുപുഞ്ചപ്പാടത്തിനും മധ്യേയുള്ള ഭാഗമാണ് കാടുകയറിയത്.  ഗ്രാമീണമേഖലയിലെ മണ്‍റോഡാണെങ്കിലും നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു. റോഡിന്റെ ഇരുവശവും പുഞ്ചപ്പാടമാണ്്. 

പുഞ്ചപാടത്തെ കൃഷിക്കാരും, കശുവണ്ടി തൊഴിലാളികളും, നിരവധി വിദ്യാർഥികളും ഇതുവഴിയാണ് യാത്ര ചെയ്തിരുന്നത്. കിഴക്കേകല്ലട പഞ്ചായത്തിനും കോവൂർ കുഞ്ഞുമോന്‍ എംഎല്‍എയ്ക്കും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഫലമില്ല. വിനോദസഞ്ചാരത്തിന് ഉപയോഗിക്കാവുന്ന സ്ഥലം കൂടിയാണ് ഇല്ലാതാകുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളെയെങ്കിലും ഉപയോഗപ്പെടുത്തി കാട് വെട്ടിത്തെളിച്ച് മണ്‍റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE