യുവാവിനെ കാണാതായിട്ട് നാലു ദിവസം; പരാതി നൽകിയിട്ടും അന്വേഷണം ഊര്‍ജിതമല്ല

man-missing
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറടയില്‍ നാലു ദിവസം മുന്‍പ് കാണാതായ യുവാവിന്‍റെ തിരോധാനത്തില്‍ ദുരൂഹതയെന്നു ബന്ധുക്കളും നാട്ടുകാരും. വെള്ളച്ചിപ്പാറ സ്വദേശി എസ്.സന്തോഷിനെ കഴി‍ഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്.

പളളിച്ചലിലെ സ്വകാര്യ കാര്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരാനായ സന്തോഷ് ശനിയാഴ്ച ജോലിയ്ക്കായി പോയെങ്കിലും തിരിച്ചു വന്നില്ല. പാപ്പനംകോട് പ്രദേശത്തു നിന്നു ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരു ചക്രവാഹനം കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് സന്തോഷിനെ കാണാതാകുനന്നത്. പിന്നീട് വീട്ടുകാരെയും വിളിച്ചിട്ടില്ല. കാണാതാകുന്നതിന്‍റെ തലേ ദിവസം മൊബൈല്‍ കടയില്‍ നിന്നു ഇയാള്‍ പുതിയ മൊബൈല്‍ വാങ്ങിയിരുന്നു. ചെറിയ മാനസിക പ്രശ്നം ഉള്ളയാളാണ് സന്തോഷ്

പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഊര്‍ജിതമല്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. നരുവാമൂട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

MORE IN SOUTH
SHOW MORE