കെട്ടിട നമ്പർ തട്ടിപ്പ്; ഉന്നത ഉദ്യോഗസ്ഥരുടേത് വൻ വീഴ്ച

corporation
SHARE

തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച. ഡിജിറ്റൽ ഒപ്പ് ഇടുന്ന ഡോങ്കിൾ കൈകാര്യം ചെയ്തിരുന്നത് താൽക്കാലിക ജീവനക്കാർ. കോടികൾ ഒഴുകിയ തട്ടിപ്പിന്റെ അന്വേഷണം അട്ടിമറിക്കാൻ സിപിഎം ഇടപെടലുണ്ടെന്ന് ആരോപണമുണ്ട് . കേസ് അന്വേഷണം സൈബർ പൊലീസിൽ നിന്ന് മാറ്റിയത് മുഖ്യപ്രതികളെ രക്ഷിക്കാന്നെന്നും ആക്ഷേപം.

റവന്യൂ ഇൻസ്പെക്ടറുടെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചാണ് കെട്ടിട നമ്പർ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡിജിറ്റൽ ഒപ്പ് വയ്ക്കുന്ന ഡോങ്കിൽ കൈവശം വച്ചിരുന്നതും കൈകാര്യം ചെയ്തിരുന്നതും താൽക്കാലിക ജീവനക്കാരാണെന്നും കണ്ടെത്തി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ചയുണ്ടായി. അതേസമയം, അന്വേഷണം അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ഒന്നേകാൽ ലക്ഷം രൂപ നൽകി വ്യാജ കെട്ടിട നമ്പർ നേടിയെടുത്ത പട്ടം മരപ്പാലം സ്വദേശി അജയ്ഘോഷിനെ കേസിൽ പ്രതിച്ചേർക്കാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്നാണ് ആരോപണം. ഹാക്കിങ്ങ് ഉൾപ്പെടെ നടന്നെന്ന് സംശയത്തിൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് അന്വേഷണം മ്യൂസിയം പൊലീസിന് കൈമാറിയതിലും സംശയമുണ്ട്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താൽക്കാലിക ബീനാകുമാരിയും സന്ധ്യയും പിൻവാതിൽ നിയമനം നേടിയവരാണ്. ഇരുവരുടെയും ഭർത്താക്കന്മാർ കോർപ്പറേഷനിലെ ജീവനക്കാരും ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥ സംഘടനയിൽപ്പെട്ടവരുമാണ്. അറസ്റ്റിലായ ഇടനിലക്കാരിൽ ഒരാളായ ക്രിസ്റ്റഫർ പൊതുമേഖലാ ബാങ്കിലെ ജീവനക്കാരനും. കഴിഞ്ഞ മാസങ്ങളിൽ മാത്രം 220 ലേറെ കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് BJP കൗൺസിലർമാർ പ്രതിഷേധിച്ചു. 

MORE IN SOUTH
SHOW MORE