ആറ് വർഷമായി അങ്കണവാടി വാടകകെട്ടിടത്തിൽ; പഴയത് പൊളിച്ച് പണിയണമെന്നാവശ്യം

anganvady
SHARE

സ്വന്തമായുള്ള കെട്ടിടം ശോചനീയാവസ്ഥയില്‍, ആറു വര്‍ഷമായി അങ്കനവാടി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. കോട്ടാങ്ങല്‍ പഞ്ചായത്തിലെ തൊണ്ണൂറ്റിരണ്ടാം നമ്പര്‍ അങ്കനവാടിയാണ് പരിമിതമായ സൗകര്യത്തില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ അങ്കനവാടികളിലൊന്നാണ് കോട്ടാങ്ങലിലെ തൊണ്ണൂറ്റിരണ്ടാം നമ്പര്‍ അങ്കനവാടി. എട്ടു വര്‍ഷത്തോളമായി ശോചനീയാവസ്ഥയിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആറു വര്‍ഷം മുമ്പാണ് പഴയ കെട്ടിടത്തില്‍നിന്ന് അങ്കനവാടി വാ‌ടകകെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.  പുതിയ കെട്ടിടം വേണമെന്നാശ്യപ്പെട്ട് സ്ഥലം എംഎല്‍എയ്ക്കടക്കം നാട്ടുകാര്‍ അപേക്ഷകള്‍ നല്‍കിയിരുന്നു . ഫണ്ട് നിശ്ചയിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റാത്തതിനാല്‍ അനുവദിച്ചു കിട്ടിയില്ല. 

മുമ്പ് മുപ്പതോളം കുട്ടികള്‍ വന്നിരുന്ന അങ്കനവാടിയാണിത്. ഇപ്പോളുള്ളത് പതിനൊന്ന് കുട്ടികള്‍ മാത്രം. സ്വന്തമായുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് പഴയ കെട്ടിടമുള്ളത്. എത്രയും വേഗം കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN SOUTH
SHOW MORE