മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: പ്രതിഷേധിച്ച് നിക്ഷേപകർ

mylaprabank
SHARE

ക്രമക്കേടുകളിലൂടെ പ്രതിസന്ധിയിലായ മൈലപ്ര സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. സാധാരണക്കാര്‍ക്ക് പണം കിട്ടുന്നില്ലെന്നും സ്വാധീനമുള്ളവര്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

കഴിഞ്ഞ ഒന്നരമാസമായി മൈലപ്രസഹകരണ ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയിലാണ്. സെക്രട്ടറിയായിരുന്നു ജോഷ്വാമാത്യു നടത്തിയ ക്രമക്കേടുകളാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് എന്നാണ് ആരോപണം. നിക്ഷേപകര്‍ക്ക് പണം കിട്ടുന്നില്ല. ആഴ്ചയില്‍ 20,000 രൂപയെങ്കിലും ഓരോ നിക്ഷേപകനും നല്‍കണം എന്നാണ് ആവശ്യം. ബാങ്കിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ ബാങ്കില്‍ സ്വാധീനമുള്ളവര്‍ക്ക് രഹസ്യമായി പണം നല്‍കുന്നു എന്നാണ് ആരോപണം.ക്രമക്കേട് നടത്തിയ ജോഷ്വാ മാത്യു വിരമിക്കുന്നതിന് പത്ത് ദിവസം മുന്‍പാണ് സസ്പെന്‍ഷനിലായത്. 123 കോടി നിക്ഷേപമുള്ള മൈലപ്ര ബാങ്കിന് 70 കോടിയിലേറെ രൂപയുടെ കടമുണ്ടെന്നാണ് വിവരം.

MORE IN SOUTH
SHOW MORE