മാതാപിതാക്കള്‍ അറിയാതെ കുട്ടികളെ സ്കൂള്‍ മാറ്റി; പ്രതിഷേധം

school-open
SHARE

സംസ്ഥാനമാകെ പ്രവേശനോല്‍സവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടികളെ സ്കൂള്‍ മാറ്റിയെന്നാരോപിച്ച് തിരുവനന്തപുരം നന്ദിയോട് ജി.കാര്‍ത്തികേയന്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രതിഷേധം. കുട്ടികളെ ഞാറനീലിയിലെ  ഡോക്ടര്‍ അംബേദ്കര്‍ വിദ്യാനികേതനിലേക്ക് മാറ്റിയതിലായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം. മന്ത്രി കെ.രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തെത്തുടര്‍ന്നു ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അതേ സ്കൂളില്‍ തന്നെ പഠനം തുടരാനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധം തുടരുന്നു.

നിലവില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളാണ് നന്ദിയോടുള്ള കാര്‍ത്തികേയന്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍ നിന്നടക്കമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. രാവിലെ കുട്ടികളെയും കൊണ്ടു സ്കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ഥികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയ കാര്യം രക്ഷകര്‍ത്താക്കള്‍ അറിയുന്നത്. ഇതോടെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധം ആരംഭിച്ചു.

എന്നല്‍ പുതിയ കെട്ടിടം കിട്ടുംവരെയുള്ള താല്‍ക്കാലിക ക്രമീകരണമെന്നാണ് പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറുടെ വിശദീകരണത്തിലും പ്രതിഷേധം തണുത്തില്ല.ഇതോടെ പ്രശ്നത്തില്‍ മന്ത്രി ഇടപെട്ടു ചര്‍ച്ച നടത്തിയാണ് ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ ഇവിടെ തന്നെ തുടരാന്‍ തീരുമാനിച്ചത്. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളെ ഞാറയ്ക്കലിലേക്ക് മാറ്റാനും തീരുമാനിച്ചു.

MORE IN SOUTH
SHOW MORE