മഴക്കാലമെത്തി; ശുചീകരണമില്ലാതെ തലസ്ഥാനത്തെ തോടുകളും കനാലുകളും

raincleaning-02
SHARE

മഴക്കാലമടുത്തെങ്കിലും തിരുവനന്തപുരം നഗരത്തിൽ തോടുകളും കനാലുകളും വൃത്തിയാക്കുന്നില്ലെന്നു പരാതി. മാസങ്ങൾക്ക് മുൻപ് വൃത്തിയാക്കിയിരുന്നെങ്കിലും ദിവസവും കനാലുകളിൽ മാലിന്യം തള്ളുന്നത് സ്ഥിരമാണ്. മഴക്കാലം അടുക്കുന്നതോടെ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തണമെന്നാണ് ആവശ്യം

ഇത്തവണ കാലവർഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്.കാലവർഷത്തിനായി രണ്ടാഴ്ച പോലുമില്ലെങ്കിലും നഗരത്തിലെ മഴക്കാലപൂർവശുചീകരണം എങ്ങുമെത്തിയിട്ടില്ല.ഒരു മഴയ്ക്ക് തന്നെ വെള്ളക്കെട്ടുണ്ടാവുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യപ്രശ്നത്തെക്കുറിച്ചുള്ള പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മാസങ്ങൾക്ക് മുൻപ് വൃത്തിയാക്കി മടങ്ങിയെങ്കിലും കൊതുക് ശല്യവും അസുഖങ്ങളും പതിവാണെന്ന് പ്രദേശത്തുള്ളവർ പറയുന്നു

നഗരത്തിലൂടെയൊഴുകുന്ന ആമായിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നത്തെക്കുറിച്ചുള്ള പരാതികൾ തുടർക്കഥയായതോടെയാണ് ശുചീകരണത്തിനായി  ആളുകളെത്തിത്തുടങ്ങിയത്.എങ്കിലും കൃത്യമായ ഇടവേളകളിൽ ശുചീകരണം നടക്കുന്നില്ല. മാലിന്യത്തിന്റെ ദുർഗന്ധം കൂടിയാവുമ്പോൾ ബുദ്ധിമുട്ട് ഏറുന്നു 

കനാലിലൂടെയൊഴുകിയെത്തുന്ന മാലിന്യത്തെ തടയാനായി സ്ഥാപിച്ച കമ്പിവേലികളും തകർന്ന നിലയിലാണ്.കൃത്യമായ ശുചീകരണം നടന്നില്ലെങ്കിൽ മഴക്കാലമെത്തുന്നതോടെ നഗരത്തിലെ തോടുകളും കനാലുകളും അസുഖങ്ങളുടെ ഉറവിടമാകും

MORE IN SOUTH
SHOW MORE