തെരുവ് നായകളുടെ ആക്രമണത്തിൽ ഭയന്ന് കഠിനംകുളത്തെ തീരദേശ ഗ്രാമം

dogattack-05
SHARE

തെരുവു നായകളുടെ ആക്രമണം ഭയന്നു തിരുവനന്തപുരം കഠിനംകുളത്തെ തീരദേശ ഗ്രാമം. അഞ്ചു കുഞ്ഞുങ്ങളടക്കം ആറു പേര്‍ക്കാണ് കഴിഞ്ഞ ദിവസം നായകളുടെ കടിയേറ്റത്. പ‍ഞ്ചായത്തും സര്‍ക്കാരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കഠിനംകുളം പഞ്ചായത്തിലെ തീരദേശഗ്രാമമായ മര്യനാട്ടാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. അഞ്ചു കുഞ്ഞുങ്ങളടക്കം നായകളുടെ കടിയേറ്റ ആറുപേര്‍ക്കും ഗുരുതര പരുക്കാണ്. വീട്ടുമുറ്റത്തു കളിച്ചു നടന്ന കുട്ടികളെയാണ് നായകള്‍ കടിച്ചത്. 

ഇവരെല്ലാം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമെത്തിയാണ് പേ വിഷബാധ പ്രതിരോധ കുത്തിയെയ്പെടുത്തത്. ഒരു കിലോമീറ്റര്‍ പരിസരത്ത് അലഞ്ഞുതിരിടുന്ന തെരുവുനായകൂട്ടത്തെ കാരണം നാട്ടുകാര്‍ക്ക് വീട്ടിനു പുറത്തിറങ്ങാന്‍ പോലും ഭയമാണ്. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍

MORE IN SOUTH
SHOW MORE