മഞ്ഞിൽ കുളിച്ച് പൊൻമുടി; സഞ്ചാരികൾക്കായി ബുധനാഴ്ച തുറക്കും

ponmudi-02
SHARE

തിരുവനന്തപുരം ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി മാസങ്ങൾക്ക് ശേഷം തുറക്കുന്നു. ബുധനാഴ്ച മുതൽ പൊൻമുടിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓണത്തിന് തൊട്ടുപിന്നാലെയാണ് പൊൻമുടി യാത്രയ്ക്ക് പൂട്ടുവീണത്. 

പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയോടെയാണ് പൊൻമുടി വിനോദസഞ്ചാരികൾക്കായി തുറക്കുന്നത്. മാസങ്ങൾക്ക് ശേഷം. കടന്നുപോയ 2021ൽ പൊൻമുടിയുടെ അഴക് കണ്ടവർ കുറവാണ്. ലോക്ഡൌണും, കല്ലാറിൽ സ്ഥിരീകരിച്ച കോവിഡും തകർന്ന റോഡ് നന്നാക്കാത്തതും പൊൻമുടിയിലേക്കുള്ള യാത്രാ നിരോധനത്തിലെത്തിച്ചു. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന വ്യാപാരികൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ക്രിസ്മസ്, പുതുവൽസര ദിനങ്ങളിലെ കച്ചവടം ഉൾപ്പെടെ നഷ്ടപ്പെട്ടിരിക്കെയാണ് പൊൻമുടി തുറക്കാൻ തീരുമാനമായത്. നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനമെന്ന് അധികൃതർ സൂചിപ്പിച്ചു. 

അതേസമയം, മഴയത്ത് നശിച്ച റോഡുകൾ നന്നാക്കാൻ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. പൊൻമുടി തുറക്കുന്നതിനൊപ്പം റോഡ് കൂടി നന്നാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഏതായാലും ഹരിതഭംഗിയാർന്ന കാനനമധ്യത്തിലൂടെ 22 ഹെയർപിൻ വളവുകൾ കടന്ന് കോട മഞ്ഞ് പുതയ്ക്കാൻ ബുധനാഴ്ച മുതൽ വിനോദസഞ്ചാരികളെ പൊൻമുടി വരവേൽക്കുകയാണ്. 

MORE IN SOUTH
SHOW MORE