സൈക്കിള്‍ ചവിട്ടി 2021നോട് വിടപറഞ്ഞ് ട്രിവാന്‍ഡ്രം ബൈക്കേഴ്സ് ക്ലബ്

സൈക്കിള്‍ ചവിട്ടി 2021നോട് വിടപറഞ്ഞ് ട്രിവാന്‍ഡ്രം ബൈക്കേഴ്സ് ക്ലബ്. സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിനായി പുലര്‍ച്ചെ ആറിന് കവടിയാര്‍ മുതല്‍ ശംഖുമുഖം വരെയാണ് ക്ലബ് അംഗങ്ങള്‍ സൈക്കിള്‍ ചവുട്ടിയത്.

ആരോഗ്യസംരക്ഷണത്തിന് സൈക്കിള്‍ ചവിട്ടുക എന്ന സന്ദേശമാണ് ട്രിവാന്‍ഡ്രം ബൈക്കേഴ്സ് ക്ലബ് പ്രചരിപ്പിക്കുന്നത്. 75 പേരാണ് ഇത്തവണ വര്‍ഷാന്ത്യ റൈഡില്‍ പങ്കെടുത്തത്. കുട്ടികളടക്കം പങ്കാളികളായി. 

സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ സൈക്കിള്‍ എന്ന പൊതുതാല്‍പര്യത്തില്‍ ഇവിടെ ഒരുമിക്കുന്നു. 200 മുതല്‍ 600 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സൈക്കിള്‍ യാത്രകളും ഇടയ്ക്ക് ക്ലബ് സംഘടിപ്പിക്കാറുണ്ട്. ഫെബ്രുവരിയില്‍ 1000 കിലോമീറ്റര്‍ വരുന്ന മാരത്തണ്‍ റൈഡിന് ഒരുങ്ങുകയാണ് ക്ലബ് അംഗങ്ങള്‍. കേക്ക് മുറിച്ച് 2021നോട് വിടപറഞ്ഞ് ഈ സൈക്കിള്‍ പ്രേമികള്‍ പുതുവര്‍ഷത്തെ വരവേറ്റു.