മടത്തറ വനമേഖലയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

kulathupuzha-31
SHARE

കൊല്ലത്ത് കുളത്തൂപ്പുഴ മടത്തറ പാതയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ മൂന്നുപേെര പൊലീസ് പിടികൂടി. കല്ലടയാറിലേക്ക് ഒഴുകിയെത്തുന്ന രീതിയില്‍ വനമേഖലയോട് ചേര്‍ന്നാണ് മാലിന്യം തളളാന്‍ ശ്രമിച്ചത്.

ചെങ്കോട്ട സ്വദേശികളായ ജോസ്, സുഭാഷ്, ഇടുക്കി സ്വദേശി അനൂപ്‌ എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. മാലിന്യ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്നത്. ആളൊഴിഞ്ഞയിടത്ത്, വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് തളളുന്നതായിരുന്നു രീതി. അന്തര്‍സംസ്ഥാന പാതയായ മടത്തറ മുപ്പതടി പാലത്തിന് സമീപത്തു നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവിടെ തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് സമീപത്തെ കല്ലടയാറ്റിലേക്കാണ്. കോഴി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചാക്കുകളില്‍ നിറച്ച് പാതയോരങ്ങളില്‍ തളളുന്നതിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലാണ് മാലിന്യം എത്തിക്കുന്നത്. നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

MORE IN SOUTH
SHOW MORE