പാര്‍ശ്വഭിത്തികള്‍ അടര്‍ന്നു,റോഡ് ഇടിഞ്ഞു താഴ്ന്നു; അപകടാവസ്ഥയിൽ പൂവാർ പാലം

poovar-bridge
SHARE

തിരുവനന്തപുരം പൂവാറില്‍ നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലം അപകടാവസ്ഥയില്‍. വലിയ ഭാരം വഹിച്ച വാഹനങ്ങളാണ് അപകടഭീതിയുണര്‍ത്തി ഇതുവഴി കടന്നുപോകുന്നത്. പുതിയ പാലത്തിനായി നിവേദനം നല്‍കിയിട്ടും ഫലമില്ലെന്നു നാട്ടുകാര്‍.

പൂവാര്‍ നഗരത്തിലെ ചകിരി ആറിനു കുറകേയുള്ള പാലമാണ് അപകടവസാഥയിലായത്. നഗരത്തില്‍ കന്യകുമാരിയിലേക്ക് അടക്കം ദിനപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. പാര്‍ശ്വഭിത്തികള്‍ അടര്‍ന്നു മാറിയും റോഡ് ഇടിഞ്ഞു താഴ്ന്നും അപകടാവസ്ഥയിലാണ് പാലം.എന്നാല്‍ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പോലും കടന്നുപോകുന്നത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന ഈ  പാലം വഴിയാണ്

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാലം മാറ്റി പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും അധികാരികളുടെ വാഗ്ദാനമായി തന്നെ നിലനില്‍ക്കുന്നുവെന്നു നാട്ടുകാര്‍ പരാതിയായി പറയുന്നു

MORE IN SOUTH
SHOW MORE