ആളൊഴിഞ്ഞ പുരയിടത്തില്‍ മാലിന്യം തളളുന്നു; ദുരിതത്തിലായി കൂരീപ്പുഴ

kureepuzhawb
SHARE

കൊല്ലം കുരീപ്പുഴ വഞ്ചിപ്പുഴക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ മാലിന്യം തളളുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ഹോട്ടലുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും ഭക്ഷ്യവസ്തുക്കളും പ്ളാസ്റ്റിക് മാലിന്യങ്ങളുമാണ് അഷ്ടമുടിക്കായലിനോട് ചേര്‍ന്നുളള പ്രദേശത്ത് എത്തിക്കുന്നത്.

രൂക്ഷമായ ദുര്‍ഗന്ധം. പ്ളാസ്റ്റിക് കത്തിക്കുന്നതിന്റെ പുക . കുരീപ്പുഴ ഡിവിഷന്‍ വഞ്ചിപ്പുഴ ക്ഷേത്രത്തിന് സമീപമുളള ആളൊഴിഞ്ഞ സ്ഥലത്താണ് മാലിന്യക്കൂമ്പാരം. നാട്ടുകാരുടെ പരാതിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ‍സ്ഥലം മാലിന്യനിക്ഷേപകേന്ദ്രമാക്കി മാറ്റിയെന്ന് ബോധ്യപ്പെട്ടത്. ഇവിടെയുളള കെട്ടിടത്തിലും സ്ഥലത്തുമായി ടണ്‍കണക്കിന് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. രാത്രി കാലങ്ങളില്‍ ചാക്കുകളില്‍ നിറച്ച മാലിന്യം വാഹനങ്ങളിലെത്തിക്കുന്നതായാണ് വിവരം. ഇടവിട്ടുളള ദിവസങ്ങളില്‍ കത്തിക്കാനും ആളുണ്ട്. പ്ളാസ്റ്റിക് ഉള്‍പ്പെടെ കത്തുന്നതിലൂടെ പുക ശ്വസിച്ച് പ്രദേശത്തുളളവര്‍ക്ക് ബുദ്ധിമുട്ടായി.  അഷ്ടമുടിക്കായലിനോട് ചേര്‍ന്നുളള പ്രദേശമായതിനാല്‍ കായല്‍ മലിനമാകുന്നതിനും കാരണമാകുന്നു. മാലിന്യം നീക്കുന്നതിനുളള നടപടി. ഉടനുണ്ടാകുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

MORE IN SOUTH
SHOW MORE