ഓടയും കലുങ്കും പുനഃസ്ഥാപിക്കണം; വെള്ളക്കെട്ടിൽ ചെങ്കൽ

chenkalflood3-04
SHARE

ചെങ്കല്‍ പഞ്ചായത്തിലെ ആയിരത്തിലേറെ ജനങ്ങളെ വെള്ളക്കെട്ടില്‍ നിന്ന് രക്ഷിക്കാന്‍ മുമ്പുണ്ടായിരുന്ന ഓടയും കലുങ്കും പുനഃസ്ഥാപിക്കുകയെന്നത് മാത്രമാണ് പരിഹാരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ സഹായം ഇതുവരെ കിട്ടിയില്ല.വെള്ളമൊഴുകാനുള്ള തോടിന് ആഴം കൂട്ടുന്നതും കലുങ്കിലെ തടസ്സങ്ങള്‍ നീക്കുന്നതും നാട്ടുകാര്‍

നൂറേക്കര്‍ വിസ്തൃതിയല്‍ വ്യാപിച്ചുകിടക്കുന്ന വെള്ളം ഒഴുകിപ്പോകേണ്ടത് ഈ ചാലിലൂടെ. കഴക്കൂട്ടം–കാരോട് ദേശീയപാത ബൈപ്പാസിന് താഴെയാണ് വെള്ളം എത്തുന്നത്. ഈ കലുങ്കിലൂടെ റോഡിനപ്പുറം നെയ്യാറില്‍ പതിക്കണം. മുന്‍പ് ഇവിടെ ഷട്ടര്‍ സംവിധാനമുള്ള കലുങ്ക് ഉണ്ടായിരുന്നു.  പെരിവീട് , തെങ്ങുംമണ്ണടി ഭാഗങ്ങളില്‍ വെളളംകയറുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളയുമായിരുന്നു. ആ മാര്‍ഗങ്ങളൊക്കെ അടഞ്ഞു. അല്ലെങ്കില്‍ അടച്ചു. ബൈപ്പാസിന് സ്ഥലമേറ്റെടുത്തതോടെ വെള്ളം ഒഴുകിവന്ന പുറമ്പോക്കുകളും സ്വകാര്യവ്യക്തികള്‍ കയ്യേറി. 

രണ്ടുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം ഇത്തവണത്തെ കനത്തമഴയില്‍ ഇരട്ടിച്ചു. മഴ ഇനിയും തുടര്‍ന്നാല്‍ ഇവരുടെ നെഞ്ചിടിപ്പേറും. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ സഹായ കിട്ടുവരെ കാത്തിരിക്കാതെ എല്ലാവരും മുന്നിട്ടിറങ്ങി വെള്ളംഒഴുകിപ്പോകുന്ന വഴികള്‍ ആഴംകൂട്ടുന്നു. പക്ഷേ സ്ഥായിയായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ കൂടിയേ തീരു. 

MORE IN SOUTH
SHOW MORE