നവീകരിച്ച് വില്വമംഗലം ക്ഷേത്രം; നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

temple-07
SHARE

തിരുവനന്തപുരം കോട്ടയ്ക്കത്ത് ചരിത്രപ്രാധാന്യമുള്ള വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് നവരാത്രികാലത്ത് പുതുചൈതന്യം. പതിറ്റാണ്ടിലേറെയായി പൂജാദികര്‍മങ്ങളില്ലാതെ നാശോന്മുഖമായ ക്ഷേത്രം ഭക്തജനക്കൂട്ടായ്മയിലൂടെ നവീകരിച്ചു. ക്ഷേത്രത്തിലെ നവരാത്രി സംഗീതോല്‍സവത്തിന് ഇന്ന് തുടക്കമാകും. പുതുവെളിച്ചമാണിപ്പോള്‍ കോട്ടയ്ക്കം വില്വമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിറയുന്നത്.നവരാത്രിപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇനി ഒന്‍പതുദിവസം രാവിലെയും സന്ധ്യയ്ക്കും ക്ഷേത്രത്തില്‍ കീര്‍ത്തനങ്ങള്‍ മുഴങ്ങും.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപമാണ് 1200ലേറെ വര്‍ഷങ്ങള്‍ പഴക്കുമള്ള വില്വംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പതിറ്റാണ്ടുകളായി പൂജാദികര്‍മങ്ങളോ പരിപാലനമോ ഇല്ലാതെ ജീര്‍ണാവസ്ഥയിലായിരുന്നു.കുറ്റിച്ചെടികളും ചെളിയും നിറഞ്ഞ അമ്പലപരിസരം ഏറെ പണിപ്പെട്ട് വൃത്തിയാക്കി. നടപ്പാതകളും കിണറും വീണ്ടെടുത്തു. ആദിശങ്കരാചാര്യരുടെ പരമ്പരയിലെ നാലുമഠങ്ങളിലൊന്നായ തൃശ്ശൂര്‍ നടുവില്‍ മഠത്തിന് കീഴിലാണ് ക്ഷേത്രം. നടുവില്‍മഠത്തിന്റെ സ്ഥാപകനായ സുരേശ്വരാചാര്യയില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച വില്വമംഗലം സ്വാമിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്ര പ്രതിഷ്ഠനടത്തിയത് എന്നാണ് വിശ്വാസം.

പുഷ്പാഞ്ജലിസ്വാമി ദേഹശുദ്ധിവരുത്തുന്ന മിത്രാനന്ദപുരം കുളത്തിന്റെ ഭാഗങ്ങളും കടവും വൃത്തിയാക്കി.നവീകരണപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ ശബരിമല മുന്‍മേല്‍ശാന്തി ഗോശാലാ വിഷ്ണുവാസുദേവന്‍ നമ്പൂതിരികുടുംബസമേതം ക്ഷേത്രത്തിലെത്തി. ഭക്തജനക്കൂട്ടായ്മയിലൂടെ ക്ഷേത്രം പരിപാലിച്ച് സംരക്ഷിക്കാനാണ് തീരുമാനം. വിജയദശമി നാളില്‍ പുഷ്പാഞ്ജലി സ്വാമി അച്യുത ഭാരതി കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം കുറിക്കും

MORE IN SOUTH
SHOW MORE
Loading...
Loading...