കൊല്ലം–തേനി ദേശീയപാത നിർമാണം; അനധികൃത കയ്യേറ്റമൊഴിപ്പിക്കൽ ഊർജിതം

theni-07
SHARE

കൊല്ലം–തേനി നിര്‍ദിഷ്ട ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായുള്ള അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നാലാംഘട്ടത്തിലെത്തി. ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങാണ് നിലവില്‍ ഒഴിപ്പിക്കുന്നത്. 

ഇന്നലെ തിരുവല്ല മേഖലയിലെ കയ്യേറ്റങ്ങളാണ് എന്‍ച്ച് ബൈപാസ് കൊല്ലം സബ്ഡിവിഷന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. വഴിയരുകില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അറുത്തു മാറ്റി. വഴി കയ്യേറിയുള്ള തെരുവുകച്ചവടങ്ങളും നീക്കം ചെയ്യും. റോഡിലേക്കിറക്കുയുള്ള കടകളുടെ ഭാഗങ്ങളും ഒഴിപ്പിക്കും. പൊലീസ് കാവലിലാണ് മുന്‍കൂട്ടി നോട്ടിസ് നല്‍കിയുള്ള ഒഴിപ്പിക്കല്‍.

ചില മേഖലകളില്‍ കച്ചവടക്കാരടക്കം എതിര്‍പ്പുമായി വരുന്നുണ്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. കൊല്ലം, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട് ,ചെങ്ങന്നൂര്‍, കോട്ടയം, പൊന്‍കുന്നം, കുമളി, കമ്പം വഴിയാണ് തേനി റൂട്ട്.   അധികം വയ്കാതെ റോഡ് അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു.

MORE IN SOUTH
SHOW MORE
Loading...
Loading...