ഡ്യൂട്ടിക്കിടയിൽ 'വീശുന്ന' പൊലീസുകാർ ജാഗ്രതൈ; കയ്യോടെ പിടികൂടാൻ നിർദേശം

policedrunk-16
SHARE

ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്ന പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതൈ. ഇത്തരക്കാരെ കയ്യോടെ പിടികൂടാന്‍ ഡിവൈഎസ്പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളിലേക്ക് രാത്രികാലങ്ങളില്‍ വിളിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ നാവു കുഴ‍ഞ്ഞാണ് സംസാരിക്കുന്നതെന്ന് ഭരണ കക്ഷി നേതാക്കൾ ഉള്‍പ്പടെ ജില്ലാ പൊലീസ് മേധാവിയെ ധരിപ്പിച്ചു. പരിശോധനയില്‍  ജിഡി ചാർജിലുള്ള ഉദ്യോഗസ്ഥൻ പോലും മദ്യപിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ഉത്തരവ്. ജോലി സമയത്തെ നിയമപാലകരുടെ മദ്യപാനം സേനയ്ക്ക് അപമാനാണ്. ഇത്തരം പ്രവണതകള്‍  സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും കാരണമാകും. അതുകൊണ്ട് നൈറ്റ് ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടർമാരും ഡിവൈഎസ്പിമാരും സ്റ്റേഷനുകളിൽ എത്തി ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. ആരെങ്കിലും മദ്യപിച്ചിട്ടുള്ളതായി സംശയം തോന്നിയാല്‍ വൈദ്യ പരിശോധന നടത്തണമെന്നും നിര്‍ദേശിക്കുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...