തോട്ടില്‍ നിന്നു െവള്ളം കയറി; കൊല്ലം പവിത്രേശ്വരം പുത്തൻവീട്ടിൽ ഏലയിലെ കൃഷി നശിച്ചു

qqqqsssssssssss
SHARE

കൊല്ലം പവിത്രേശ്വരം പുത്തൻവീട്ടിൽ ഏലയിലെ കൃഷി നശിച്ചു. തോട്ടില്‍ നിന്നു െവള്ളം കയറിയതാണ് പ്രതിസന്ധിക്ക് കാരണം. സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വിളയാറായ കപ്പയും ഇ‍ഞ്ചിയും മഞ്ഞളും, ഓണ വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴയുമെല്ലാം നശിച്ചു. മഴയ്ക്കൊപ്പം തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളവുമാണ് വെള്ളക്കെട്ടിന് കാരണം. അല്‍പതേക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചിട്ടുണ്ട്.വെള്ള പാച്ചിലില്‍ ഇടവട്ടം മൂർത്തി ക്ഷേത്ര ഭാഗത്തുനിന്ന് പ്രധാന റോഡിലേക്കുള്ള ചെറിയ പാതയും തകര്‍ന്നു. തോടിന് സംരക്ഷണഭിത്തി കെട്ടുന്നതാണ് വെള്ളക്കെട്ടിന് ശ്വാശത പരിഹാരമെന്നും നാട്ടുകാര്‍ പറയുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...