35 ലക്ഷം മുടക്കി പണിത കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടിരിക്കുന്നു; പ്രതിഷേധം

phcpallipuram-25
SHARE

കോവിഡും പകര്‍ച്ച വ്യാധികളും പടരുമ്പോഴും തിരുവനന്തപുരം നഗരസഭയിലെ പള്ളിത്തുറ വാര്‍ഡില്‍ നിര്‍മ്മിച്ച കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടിരിക്കുന്നു. 2016ല്‍ പണിത കെട്ടിടത്തില്‍ ആറുമാസം മാത്രമാണ്  ഒ.പി പ്രവര്‍ത്തിച്ചത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. 20 പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുണ്ട്. ആറുമാസം  ഒ.പി മാത്രം പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരില്ലെന്ന് പറഞ്ഞ് അതും പൂട്ടി. പ്രദേശത്ത് കോവിഡ് ബാധിതര്‍ നിരവധിയുണ്ട്. ഡെങ്കിപ്പനിയും വ്യാപകം. ഒന്നുകില്‍ ഇവര്‍ക്കുള്ള ചികില്‍സ കേന്ദ്രമാക്കാം. അതല്ലെങ്കില്‍ കോവിഡ് പരിശോധന കേന്ദ്രമോ വാക്സിനേഷന്‍ കേന്ദ്രമോ ആക്കാം.

കുടുംബാരോഗ്യകേന്ദ്രം തുറന്നാല്‍ പള്ളിത്തുറക്കാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചികില്‍സ തേടേണ്ട സ്ഥിതിയും മാറും. ആരോഗ്യവകുപ്പിനെ സമീപിച്ച് മടുത്ത നാട്ടുകാര്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് എം.എല്‍.എയെ സമീപിച്ചിട്ടുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...