വാനരശല്യം; പൊറുതി മുട്ടി കോവളത്തെ നാട്ടുകാർ

monkeywb
SHARE

കുരങ്ങന്‍മാരുടെ ശല്യംകൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് കോവളത്തെ നാട്ടുകാര്‍. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകള്‍ വീടിനുള്ളില്‍ കയറി ശല്യം ചെയ്യുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം പതിവായി. പക്ഷെ വനംവകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.കോവിഡ് പോടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്തതിനൊപ്പം ഇരട്ടി ബുദ്ധിമുട്ടായിരിക്കുകയാണ് കുരങ്ങന്‍മാര്‍. വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തും പരിസരപ്രദേശങ്ങളായ കുന്നുംപാറ, കൈലിപ്പാറ, പാറവിള, സിയോണ്‍ കുന്ന് തുടങ്ങിയ മേഖലകളിലുമൊക്കെയാണ് ശല്യം.

ഈ പ്രദേശങ്ങളില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകളും കാട് കയറിയ പുരയിടങ്ങളും ഒട്ടേറെയുണ്ട്. അവിടെയാണ് ഇവരുടെ താമസം.മാസങ്ങള്‍ക്ക് മുന്‍പ് കുരങ്ങന്‍മാരുടെ ഉപദ്രവത്തില്‍ കുട്ടിക്ക് പരുക്കേറ്റിരുന്നു. അന്ന് വനംവകുപ്പ് വന്ന് കെണിവെച്ച് പിടിക്കാന്‍ പോകാന്‍ ശ്രമം നടത്തിയെങ്കിലും ഒറ്റം ദിവസംകൊണ്ട് ആ പരിപാടി നിന്നു. ഇപ്പോള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല.നാട്ടുകാര്‍ നേരിട്ട് പിടിച്ചാല്‍ വനംവകുപ്പ് കേസെടുത്ത് അതിലും വലിയ പൊല്ലാപ്പാക്കുമെന്നതിനാല്‍ ഗതികെട്ട് സഹിക്കുകയാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...