പുനലൂര്‍–മുവാറ്റുപുഴ സംസ്ഥാനപാത; കരാർ വ്യവസ്ഥകളെല്ലാം ലംഘിച്ചു; പരാതി

roadwb
SHARE

പുനലൂര്‍–മുവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി. പലയിടങ്ങളിലും റോഡിന് വീതികുറച്ചെന്നും കരാറിലുള്ളത്ര കലുങ്കുകള്‍ ഇല്ലാതെയുമാണ് നിര്‍മാണം നടത്തുന്നതെന്നാണ് പരാതി. സ്വകാര്യവ്യക്തികളുടെ താല്‍പര്യപ്രകാരം അലൈന്‍മെന്റില്‍ മാറ്റംവരുത്തി എന്നും ആരോപണമുണ്ട്. പൊതുപ്രവര്‍ത്തകനായ എം.ആര്‍. എനില്‍കമാറിന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരമാണ് കരാര്‍ വ്യവസ്തകള്‍ ലംഘിക്കപ്പെട്ടതായി കണ്ടത്. 

റോഡുനിര്‍മാണത്തില് പലയിടത്തും നിര്‍ദേശിക്കപ്പെട്ട വീതി ഇല്ല. റോഡുനിര്‍മാണത്തിന് കെ.എസ്. ടി.പി അധികൃതരുടെ മേല്‍നോട്ടം ഇല്ലെന്നും പരാതിക്കാര്‍ പറയുന്നു. 15വര്‍ഷത്തെ കാത്തിരുപ്പിന് ശേഷമാണ് സംസ്ഥാനപാതയുടെ വികസനം ആരംഭിച്ചത്. റാന്നി ടൗണില്‍ നിര്‍മിച്ച ഓടകളുടെ നിര്‍മാണം അശാസ്ത്രിയമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...