ടെക്നോപാര്‍ക്കില്‍ ടോറസിന്‍റെ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ്; ആദ്യഘട്ടം തുടങ്ങി

tauraswb
SHARE

ടെക്നോപാര്‍ക്കില്‍ ടോറസിന്‍റെ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഏറെ വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങി. 800 സീറ്റുകളുള്ള ഈ ഓഫിസിന്‍റെ നിര്‍മാണം എട്ടുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ടെക്നോപാര്‍ക്ക് ഫേസ് ത്രീയിലെ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കീ സ്റ്റോണ്‍ എന്ന പേരിലുള്ള ഈ കെട്ടിടം പ്രീഫാബ് നിര്‍മിതിയാണ്. 62500 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. രണ്ടുനിലകളിലായി 800 സീറ്റുകള്‍. പൂര്‍ണമായി ശീതീകരിച്ച കെട്ടിടത്തില്‍ ഇരുപത്തിനാല് മണിക്കൂറും വൈദ്യുതിയും ഉറപ്പുവരുത്തിയിട്ടുണ്ട്. മീറ്റിങ്–കോണ്‍ഫറന്‍സ് റൂമുകളും കഫെറ്റീരിയയും കീസ്റ്റോണിലുണ്ട്. 

പിണറായി വിജയന്‍, മുഖ്യമന്ത്രി (നിരവധി കേസുകള്‍ മറികടന്നാണ് ഇത് സാധ്യമായിരിക്കുന്നത് എന്ന് പറയുന്ന ഭാഗം)

ടോറസ് ഡൗണ്‍ ടൗണിലെ പ്രത്യേക സാമ്പത്തികമേഖലയിലെ എംബസി ടോറസ് ടെക്സോണില്‍ കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് ഈ ഓഫിസ് ഉപയോഗിക്കാം. മൂന്ന് കമ്പനികളാണ് നിലവില്‍ എംബസി ടോറസ് ടെക്സോണില്‍ ഓഫിസ് സ്പേയ്സിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ടെക് സോണിലെ ഓഫിസ് സജ്ജമാകുന്നതുവരെ കീസ്റ്റോണിലെ സൗകര്യം ഉപയോഗിച്ച് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം.   

ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്സ് ഇന്ത്യയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും സംയുക്തമായാണ് കീസ്റ്റോണ്‍ നിര്‍മിച്ചത്. 20 ഏക്കര്‍ സ്ഥലത്ത് 1500 കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന  പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍.

MORE IN SOUTH
SHOW MORE
Loading...
Loading...