അടിസ്ഥാന സൗകര്യങ്ങളില്ലാതെ കന്നുകാലി ചന്ത; പഞ്ചായത്തിനെതിരെ നാട്ടുകാർ

marketwb
SHARE

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ കൊല്ലം അഞ്ചലിലെ കന്നുകാലി ചന്ത. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ഉള്‍പ്പടെ വ്യാപാരികള്‍ എത്തുന്ന ചന്തയില്‍ ഒന്നു വിശ്രമിക്കാന്‍ പോലും ഇടമില്ല. ലേല തുക പിരിക്കുന്നത് അല്ലാതെ പഞ്ചായത്ത് ചന്തയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

അരനൂറ്റാണ്ടിലധികമായി അഞ്ചലില്‍ കന്നുകാലി ചന്തയുണ്ട്. മാടുകളെ വില്‍ക്കാനും വാങ്ങാനുമായി ധാരാളം ആളുകള്‍ എത്താറുമുണ്ട്. എന്നാല്‍ ഒരു ശുചിമുറി പോലും ഇക്കണ്ട കാലം കൊണ്ട്  ഇവിടെ ഒരുക്കിയിട്ടില്ല. കുന്നുകാലികളെ വാഹനത്തില്‍ കയറ്റാനും ഇറക്കാനുമുള്ള സൗകര്യവും കിഴക്കന്‍ മേഖലയിലെ പ്രധാന കാലിച്ചന്തയില്‍ ഇല്ല.

എല്ലാ വര്‍ഷവും പഞ്ചായത്ത് ലേല തുക ഉയര്‍ത്താറുണ്ട്. എന്നാല്‍ അതില്‍ നിന്നു ഒരു രൂപ പോലും ചന്തയ്ക്കായി ചെലവാക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...