തിരുവനന്തപുരം- പേട്ട മേല്‍പ്പാലം അപകടാവസ്ഥയിൽ; ഭയപ്പാടിൽ നാട്ടുകാർ

pettah-07
SHARE

തിരുവനന്തപുരം പേട്ട മേല്‍പാലത്തിന്‍റെ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞു താഴുന്നു. ഗതാഗതക്കുരുക്ക് പതിവായ പാലത്തില്‍ പാര്‍ശ്വഭിത്തികള്‍ കൂടി തകര്‍ന്നതോടെ അപകടസാധ്യത വര്‍ധിച്ചു. അധിക‍ൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ വലിയ അപകടമുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പരാതി.

തലസ്ഥാനത്തിന്റെ നഗര മധ്യത്തിലാണ് പേട്ട പാലം. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു ജനപ്രതിനിധികളുതേതടക്കം മണിക്കൂറില്‍ ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡ്. ഈ റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

മഴ പെയ്താല്‍ പോലും തകര്‍ന്നു വീഴാവുന്ന അവസ്ഥ. ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങള്‍ റോഡിന്‍റെ അരികു ചേര്‍ന്നു പോകുന്നതു പോലും നാട്ടുകാര്‍ക്ക് ഭയപ്പാടാണ്. നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇപ്പോള്‍ ശരിയാക്കാം എന്ന പതിവു പല്ലവിയല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

MORE IN SOUTH
SHOW MORE
Loading...
Loading...