വൈക്കത്തഷ്ടമി ഉത്സവം; ഋഷഭവാഹന എഴുന്നള്ളിപ്പ് നടന്നു

vaikkomashttami-03
SHARE

ആചാരത്തനിമയിൽ വൈക്കത്തഷ്ടമി  ഉൽസവദിനത്തിൽ ഋഷഭവാഹന എഴുന്നള്ളിപ്പ്  നടന്നു. ഏഴാം ഉൽസദിനത്തിൽ രാത്രി 10 മണിയോടെയാണ്‌ വെള്ളിയിൽ തീർത്ത ഋഷഭത്തിൻ്റെ പുറത്ത് ഭഗവാൻഎഴുന്നള്ളിയത്‌.  കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രിതമായി ഭക്തർക്ക് ദർശനം അനുവദിച്ചായിരുന്നു ദേവസ്വം ബോർഡ് ആചാരപരമായ ചടങ്ങ് നടത്തിയത്. 

വൈക്കത്തഷ്ടമി ഉൽസവത്തിൽ  ദർശന പ്രാധാന്യമുള്ള ആചാരപരമായ ചടങ്ങാണ് ഋഷഭ വാഹനമെഴുന്നള്ളിപ്പ്. ദർശനപുണ്യത്തിനായ ആയിരങ്ങൾ എത്തിയിരുന്ന ചടങ്ങാണ് ആചാരം മാത്രമായി നടത്തിയത്. തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ഭഗവാൻ ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച ഋഷഭ രൂപത്തിലാണ് ഭഗവാൻ എഴുന്നള്ളിയത്. തങ്ക തിടമ്പ് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവയുടെ അലങ്കാരത്തോടെയായിരുന്നു എഴുന്നള്ളിപ്പ്. അവകാശികളായ 30 ലധികം മൂസതുമാരുടെ നേതൃത്വത്തിലായിരുന്ന മുളംതണ്ടിൽ ഋഷഭ വാഹനംഎഴുന്നള്ളിച്ചത്. 

സ്വർണ്ണക്കുടകളും മുത്തുക്കുടകളും ഋഷഭ വാഹനത്തിലെ എഴുന്നള്ളിപ്പിന് പ്രൗഡിയേകി. കോവിഡ് നിയന്ത്രണത്തിൽ ഉത്സവ ചടങ്ങിന് ഒരാനയെ മാത്രമനുവദിച്ചതിനാൽ ഋഷഭ വാഹനത്തോടൊപ്പം ആനയുടെഅകമ്പടിയും ഒഴിവാക്കിയിരുന്നു. ഋഷഭ വാഹന ദർശനത്തിനായി 10 മണി മുതൽ ഒരു മണിക്കൂർ സമയത്തേക്ക് നിശ്ചിതപേർക്ക് മാത്രമാണ് മൊബൈൽ ആപ്പു വഴി പ്രവേശനം അനുവദിച്ചത്. 

MORE IN SOUTH
SHOW MORE
Loading...
Loading...