കാട്ടാനശല്യത്തിന് പരിഹാരമില്ല; ആനമതില്‍ കെട്ടി യൂത്ത്കോണ്‍ഗ്രസ്

protest
SHARE

കണ്ണൂരിലെ മലയോര മേഖലകളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ആനമതില്‍ കെട്ടിയാണ് പ്രതിഷേധിച്ചത്.

ആറളം ഫാമില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് കഴിഞ്ഞദിവസം യുവാവ് മരിച്ചിരുന്നു. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ആനയെ മതില്‍ കെട്ടി തളച്ചുകൊണ്ടുള്ള പ്രതീകാത്മക സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.

അതേ സമയം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമം വനപാലകര്‍ തുടരുകയാണ്. കൃഷിയിടങ്ങളോട് ചേര്‍ന്ന് കാടുമൂടിക്കിടക്കുന്നതും ആനകള്‍ വരാന്‍ കാരണമാകുന്നുണ്ട്

MORE IN SOUTH
SHOW MORE
Loading...
Loading...