അതിവേഗ റെയില്‍ പദ്ധതി പ്രളയ സാധ്യതാ പ്രദേശത്ത് കൂടി; പ്രതിഷേധിച്ച് നാട്ടുകാർ

speed-03
SHARE

കേരള അതിവേഗ റെയില്‍  പദ്ധതിക്കെതിരെ  തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരില്‍ പ്രദേശവാസികള്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. പത്തനംതിട്ട ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍കൂടിയാണ്  റയില്‍പാത കടന്നുപോകുന്നത്. പ്രളയസാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലാണ് പാതയ്ക്ക്  സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

പത്തനംതി‌ട്ടയിലെ ആറാട്ടുപുഴ,കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കുന്നന്താനം തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് അതിവേഗ റെയില്‍പാതയുടെ നിലവിലുള്ള അലൈന്‍മെന്റ്. പാതയുടെ നിര്‍മാണം ഏറ്റവും കൂടുതല്‍നഷ്‌ടമുണ്ടാക്കുന്ന പ്രദേശങ്ങളാണ് ഇവ. അഞ്ഞൂറോളം വീടുകള്‍ പൊളിച്ചു നീക്കേണ്ടിവരും .ചെങ്ങന്നൂരിനും ഇരവിപേരൂരിനും ഇടയില്‍ മഹാപ്രളയം ഏറ്റവും അധികം ബാധിച്ച മേഖലകളിലൂടെയാണ്  പുതിയ പാതവരുന്നത്. പ്രളയകാലത്ത് ഒന്‍പതര മീറ്ററോളം ജലനിരപ്പുയരുന്ന സ്ഥലങ്ങളിലൂടെ പാത നിര്‍മിക്കുന്നത് പ്രളയക്കെടുതികള്‍ രൂക്ഷമാക്കും എന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.

പദ്ധതിക്കായിപമ്പാനദിക്കും മണിമലയാറിനും ഇടയ്ക്കുള്ള മണ്ണേട്ടുപാടശേഖരം പൂര്‍ണമായി നികത്തേണ്ടിവരും.ഈ പാടശേഖരം പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. അതിവേഗറെയില്‍ പദ്ധതിക്കെതിരെ സാംസ്കാരിക പൈതൃക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു.  ഇരവിപേരൂര്‍ ജംഗ്ഷനില്‍ നാട്ടുകാരുടെ അനിശ്ചിതകാല സത്യാഗ്രഹം ആന്‍റോ ആന്റണിഎംപി ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും രാവിലെ 10 മുതല്‍ അഞ്ചുമണിവരെയാണ് സമരം. 

MORE IN SOUTH
SHOW MORE
Loading...
Loading...