ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ അഴിമതി; പ്രതികൾക്ക് സർക്കാർ സംരക്ഷണമെന്ന് ആക്ഷേപം

kollam-03
SHARE

കൊല്ലം ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി നടത്തിയവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി ആരോപണം. മുന്‍ ഡിസിസി ഭാരവാഹിക്ക് എല്ലാം സഹായവും നല്‍കുന്നത് സിപിഎം നേതാക്കളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ നീണ്ടു പോകുന്നത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ജില്ലയിലെ തന്നെ വലിയ സഹകരണ ബാങ്കുകളിലൊന്നാണ് ഇടമുളയ്ക്കലിലേത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലെ അഴിമതി സഹകരണ വകുപ്പാണ് കണ്ടെത്തിയത്. ഇരുപതുകോടിയിലധികം രൂപയുടെ തിരിമറി നടന്നു. ബാങ്ക് സെക്രട്ടറിയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കൈപ്പള്ളി മാധവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മാധവന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും ബാങ്കില്‍ നിന്നു പുറത്താക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തുടര്‍നടപടികളില്ല.

നടപടികള്‍ നീളുന്നത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനോ വായ്പ അനുവദിക്കാനോ കഴിയുന്നില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതു കൊണ്ടാണ് തുടര്‍ നടപടികള്‍ വൈകുന്നതെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...