തകര്‍ന്ന് തരിപ്പണമായി ആര്‍ച്ചല്‍–കാര്യോട്ട് റോഡ്; പ്രതിഷേധം

anchalroad-02
SHARE

റോഡിന് പണം അനുവദിച്ച എംഎല്‍എയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ലക്സ് കീറിയിട്ടും റോഡിന്റെ പണി ആരംഭിച്ചില്ല. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ ആർച്ചൽ – കാര്യോട്ട് റോഡാണ് രണ്ടു വര്‍ഷമായി തകര്‍ന്നു കിടക്കുന്നത്.

ആര്‍ച്ചല്‍ –കാര്യോട്ട് റോഡിന് പണം അനുവദിച്ച സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.രാജുവിനും പഞ്ചായത്ത് അംഗത്തിനും അഭിവാദ്യം അര്‍പിച്ച് രണ്ടു വര്‍ഷം മുന്‍പ് സ്ഥാപിച്ച ബോര്‍ഡാണിത്. റോ‍ഡിന്റെയും ബോര്‍ഡിന്റെയും അവസ്ഥ ഇപ്പോള്‍ ഏറക്കുറെ ഒരു പോലാണ്. ഒരു ചെറിയ മഴപെയ്താല്‍ മതി പൊളിഞ്ഞു കിടകുന്ന റോഡ് തോടാകും. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണുള്ള അപകടവും പതിവാണ്.

2019- 20 കാലഘട്ടിലെ ജോലികളിലാണ് റോഡിന്റെ നവീകരണം ഉള്‍പ്പെടുത്തിയിരിക്കുന്നതെനാണ് മന്ത്രിയുടെ വിശദീകരണം. ടെണ്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കുമെന്നും കെ.രാജു പറഞ്ഞു.

MORE IN SOUTH
SHOW MORE
Loading...
Loading...