മത്സ്യത്തൊഴിലാളി സമരം; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു

vizhinjamstrike-06
SHARE

മത്സ്യത്തൊഴിലാളി സമരത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു. സര്‍ക്കാര്‍ നല്‍കിയ 15 വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ രാപ്പകല്‍ സമരം നടത്തുന്നത്. ചര്‍ച്ച ചെയ്ത് ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഭാഗമായുള്ള പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് കടന്നത്. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം പൂര്‍ണമായി നല്‍കണമെന്നും തൊഴില്‍ നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പുലിമുട്ട് നിര്‍മാണത്തിന് കല്ലുമായി വന്ന ലോറികള്‍ വള്ളം വഴിയിലിട്ട് തടഞ്ഞാണ് കഴിഞ്ഞ 30നാണ് സമരം തുടങ്ങിയത്. ഇതോടെ പുലിമുട്ട് നിര്‍മാണം നിലച്ചു. ഇപ്പോള്‍ പദ്ധതിപ്രദേശത്ത് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടക്കുകയാണ്. ഇതോടെ തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചു. പ്രാരംഭചര്‍ച്ചകളില്‍ പ്രശ്നപരിഹാരമായില്ല.

സമരങ്ങളെ തുടര്‍ന്ന് തുറമുഖ നിര്‍മാണം തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യമാണ് വിഴിഞ്ഞത്തുള്ളത്. നേരത്തെ പാറക്ഷാമവും മോശം കാലാവസ്ഥയും മൂലം നിര്‍മാണപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. പാറക്ഷാമം പരിഹരിച്ച് പുലിമുട്ട് നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് സമരം തുടങ്ങിയത്. ഇതോടെ പദ്ധതിയുടെ ഉദ്ഘാടനം വീണ്ടും വൈകുന്ന സ്ഥിതിയായി. സമരം മൂലം കോടികളുടെ നഷ്ടമാണ് ദിവസവും ഉണ്ടാകുന്നതെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

MORE IN SOUTH
SHOW MORE
Loading...
Loading...