ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉല്‍സവത്തിന് വ്യാഴാഴ്ച കൊടിയേറും

padmaulsavam-02
SHARE

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് കാരണം മാറ്റിവച്ച പൈങ്കുനി ഉല്‍സവം വ്യാഴാഴ്ച കൊടിയേറും. ക്ഷേത്രത്തിന്റെ സമീപകാലചരിത്രത്തിലാദ്യമായി ശംഖുമുഖത്തേയ്ക്കുള്ള ആറാട്ട് ഘോഷയാത്ര ഒഴിവാക്കി. പകരം പത്മതീര്‍ഥത്തിലാണ് ആറാട്ട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് ഒാഫിസര്‍ വി. രതീഷന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പൈങ്കുനി ഉല്‍സവത്തിന്റെ സമാപനം കുറിച്ച് പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെടുന്ന ആറാട്ടുഘോഷയാത്ര വിമാനത്താവളത്തിന്റെ റണ്‍വേ വഴിയാണ് ശംഖുമുഖത്ത് എത്തിക്കൊണ്ടിരുന്നത്. മുറതെറ്റാത്ത ഈ ആചാരം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വേണ്ടെന്ന് വച്ചു. കടലേറ്റംകാരണം ശംഖുമുഖം തീരംഇല്ലാതായത് മറ്റൊരുകാരണം. ഈ മാസം പത്തൊന്‍പതിനാണ് ആറാട്ട്.

ഒാഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായ സമയത്തും ആറാട്ടുഘോഷയാത്ര ഒഴിവാക്കാന്‍ ആലോചിച്ചിരുന്നു. പത്മതീര്‍ഥത്തില്‍ ആറാട്ടുനടത്താമെന്ന് തന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. എങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ശംഖുമുഖത്ത് തന്നെ ആറാട്ട് നടത്തി. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന  പൈങ്കുനി ഉല്‍സവം കോവിഡ് കാരണമാണ് നീട്ടിയത്. മീനമാസത്തിലെ രോഹിണിമുതല്‍ ചിത്തിരവരെയാണ് പൈങ്കുനി ഉല്‍സവം. തുലാമാസത്തിലെ അത്തംമുതല്‍ തിരുവോണവരെയാണ് അല്‍പശി ഉല്‍സവം. അതിന് തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ആറുമാസത്തെ .ഇടവേളയക്കുശേഷം കഴിമാസം 25 നാണ് ശ്രിപത്മാനാഭസ്വാമി ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്.

MORE IN SOUTH
SHOW MORE
Loading...
Loading...