പദ്മനാഭസ്വാമി ക്ഷേത്രം ശ്രീകോവിൽ സ്വർണം പൂശുന്നു; ജോലി ഉടൻ ആരംഭിക്കും

padmanabha-temple-pic
SHARE

പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍  സ്വര്‍ണം പൂശുന്ന ജോലി ഉടനാരംഭിക്കാനാവുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫീസര്‍ വി.രതീശന്‍. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി നിലവില്‍വരുന്നതിനാല്‍ ഉടന്‍സ്ഥാനം ഒഴിയുമെന്നും വി.രതീശന്‍ പറ‍ഞ്ഞു. ക്ഷേത്രത്തിന്‍റെ പുതിയ ഗോശാലയുടെ 

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഏഴരകിലോസ്വര്‍ണം ഇത്്്വരെ ലഭിച്ചതായി എക്സിക്യൂട്ടിവ് ഒാഫീസര്‍ അറിയിച്ചു. ഇനി പത്ത് കിലോ കൂടി പ്രതീക്ഷിക്കുന്നുണ്ട്. സ്വര്‍ണം പൂശുന്നതിനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കണം. 

സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുന്നതിനാല്‍ സ്ഥാനം ഒഴിയുകയാണെന്നും വി.രതീശന്‍ അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണം, ഭരണ നിര്‍വഹണം എന്നിവ തൃപ്തികരമാണ്.  ക്ഷേത്രത്തിന് സമീപം പുതിയ ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ഗോശാലയില്‍ ഇപ്പോള്‍ 12 പശുക്കളുണ്ട്. ഗോശാലയുടെ പ്രവര്‍ത്തനം വിപുലമാക്കാനാണ് ക്ഷേത്രത്തിന്‍റെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...