തറക്കല്ലിട്ടത് പലതവണ; പണിതീരാൻ നീണ്ടകാത്തിരിപ്പ്: ഒടുവിൽ ശാപമോക്ഷം

klmdcc-07
SHARE

പണിതിട്ടും പണിതിട്ടും പണി തീരാതിരുന്ന കൊല്ലം ഡിസിസി ഓഫിസിന് ഒടുവില്‍ ശാപമോചനം. ആര്‍.ശങ്കര്‍ – സി.എം. സ്റ്റീഫന്‍ സ്മാരക മന്ദിരം തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

കൊല്ലം ഡിസിസി ഓഫിസിന്റെ പുതിയ കെട്ടിടത്തിനായി മൂന്നു പതിറ്റാണ്ടിനിടെ പലതവണ തറക്കില്ലിട്ടതാണ്. നാലു വര്‍ഷം മുന്‍പ് പണി പൂര്‍ണമായും പൂര്‍ത്തിയാക്കാതെ ഒന്നാം നില ഉദ്ഘാടനം ചെയ്തു. ഒടുവില്‍ ഈക്കാണുന്ന രീതിയിലാകാന്‍ പിന്നെയും കാലം കുറേ വേണ്ടി വന്നു. ആര്‍.ശങ്കര്‍ സി.എം.സ്റ്റീഫന്‍ സ്മാരക മന്ദിരത്തിലെ എണ്ണൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം മുന്‍ കേന്ദ്രമന്ത്രി എ.എ.റഹിമിന്റെ പേരിലുള്ളതാണ്. ഡിസിസി ഓഫിസിന് എ.എ.റഹിമിന്റെ പേരും കൂടി നല്‍കണമെന്ന ആവശ്യം ചിലര്‍ ബോധപൂര്‍വം സൃഷ്ട്ടിച്ചതാണെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം.

11,836 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ അന്‍പതു പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുള്ളു എന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്

MORE IN SOUTH
SHOW MORE
Loading...
Loading...