തെരുവുനായ ശല്യം രൂക്ഷം; ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്ക്

sasthadogN-04
SHARE

കൊല്ലം ശാസ്താംകോട്ട പനപ്പെട്ടിയിൽ തെരുവുനായ ശല്യം രൂക്ഷം. നായയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ ഒരാള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.  

ബന്ധുവിന്റെ വീട്ടിലേക്ക് കാൽനടയായി വന്ന വീട്ടമ്മയെയാണ് നായ ആദ്യം ആക്രമിച്ചത്. വീട്ടമ്മയുടെ ചെവി നായ കടിച്ചെടുത്തു. സ്കൂട്ടറിൽ വന്ന യുവാവിനെയും വെറുതെ വിട്ടില്ല. പിന്നീട് കണ്ണില്‍ കണ്ടവരെയെല്ലാം നായ കടിച്ചു കീറി. അക്രമകാരിയായ നായയെ ഒടുവില്‍ തല്ലിക്കൊന്നു. എന്നിരുന്നാലും പരിഭ്രാന്തി ഒഴിയുന്നില്ല. കാരണം പ്രദേശത്ത് ഇനിയും ഒട്ടേറെ തെരുവ് നായ്ക്കളുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...